ADVERTISEMENT

തിരുവല്ല ∙ കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തു ദുഃഖം തളം കെട്ടി നിന്നു. മാർ അത്തനേഷ്യസ് യോഹാന്റെ ചിത്രത്തിനു മുന്നിൽ മെഴുകു തിരികൾ കത്തുന്നുണ്ടായിരുന്നു. വൈദികരും സഭയിലെ ബിഷപ്പുമാരും ഓരോരുത്തരായി സഭാ ആസ്ഥാനത്തേക്ക് വൈകുന്നേരം മുതൽ  എത്തിക്കൊണ്ടിരുന്നു.

നിറകണ്ണുകളോടെ സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെഅനുസ്മരിച്ചു ‘ ഞങ്ങൾക്ക് എല്ലാമായിരുന്ന തിരുമേനിയാണ് നഷ്ടപ്പെട്ടത്, അപകടത്തിന്റെ  സെക്കൻ‍‍‍ഡുകൾക്കു മുൻപു വരെ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപകടത്തിനു ശേഷവും അദ്ദേഹം ഇങ്ങനെയൊരു അവസ്ഥയിലേക്കു മാറുമെന്നു ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ചിലപ്പോൾ ദൈവത്തിന്റെ തീരുമാനമായിരിക്കും. 

അദ്ദേഹത്തിന്റെ ഓർമകളും പഠിപ്പിച്ചു തന്ന കാര്യങ്ങളാകും ഞങ്ങളെ മുന്നോട്ടു നയിക്കുക. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ വരെ സേവനം ചെയ്തു മാതൃക കാണിച്ചു തന്നതു പിതാവായിരുന്നു. ഒന്നുമില്ലാത്ത കുട്ടികളെ എടുത്തുവളർത്താനുള്ള വലിയ മനസ്സായിരുന്നു ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാനാണ് അദ്ദേഹം നിർദേശിച്ചത്’ ഫാ. സിജോ പറഞ്ഞു.

English Summary:

ST.Thomas nagar in grief on unexpected death of Mor Athanasius Yohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com