നിമിഷപ്രിയയുടെ മോചനം: തീവ്രശ്രമങ്ങൾ തുടരുന്നു
Mail This Article
കൊച്ചി∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 24നു യെമൻ തലസ്ഥാനമായ സാനയിലെത്തി ജയിലിൽ നിമിഷപ്രിയയെ സന്ദർശിച്ച അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. പ്രേമകുമാരിയും യെമൻ പ്രവാസിയും മനുഷ്യാവകാശപ്രവർത്തകൻ സാമുവേൽ ജെറോമുമാണു നിമിഷയുടെ മോചനത്തിനുള്ള ശ്രമം നടത്തുന്നത്.
കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം (ബ്ലഡ്മണി) സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയിൽമോചനം സാധ്യമാകൂ. ഇന്ത്യൻ പ്രതിനിധികൾ ഏർപ്പെടുത്തിയ യെമൻ സ്വദേശിയായ അഭിഭാഷകന്റെ സഹായത്തോടെ വേണം ചർച്ചകൾ തുടങ്ങാൻ.
പ്രാരംഭ ചെലവുകൾക്കായി 38 ലക്ഷത്തോളം രൂപ സമാഹരിക്കാനുള്ള ശ്രമത്തിലാണു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ. ഇതിനായി ആക്‌ഷൻ കൗൺസിൽ എസ്ബിഐയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 00000040847370877. ഐഎഫ്എസ് കോഡ്: SBIN0000893. യുപിഐ ഐഡി: savenimishapriya@sbi