ADVERTISEMENT

ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാനടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽനിന്നു മോഷണംപോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ‌ ജോസി വർഗീസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണു സംഭവം.

ജോസിയുടെ ഭാര്യ സൗമ്യ നഴ്സിങ് ജോലിക്കായി കാനഡയിലേക്കു പോകാനിരിക്കുകയാണ്. വിമാന ടിക്കറ്റിനും മറ്റു ചെലവുകൾക്കുമായി അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയാണു കവർ‌ന്നത്. ഒന്നരപ്പവൻ സ്വർണവും പോയി. സമീപത്തെ 4 വീടുകളിലും മോഷണശ്രമമുണ്ടായി. ഒരു വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിച്ചു. വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ കടന്നുകളഞ്ഞു.

സൗമ്യയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളും മാത്രമാണു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിലെ വാതിൽ ആയുധം ഉപയോഗിച്ചു തകർത്താണു മോഷ്ടാക്കൾ കയറിയതെന്നു പൊലീസ് പറഞ്ഞു. ജോലിക്കു ശേഷം ഭർത്താവ് ജോസി രാവിലെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിളിച്ചുണർത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്.

കഴിഞ്ഞ ദിവസമാണു സൗമ്യയ്ക്കു വീസ ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ മുഖംമറച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ പുലർച്ചെ 2നു ശേഷം പതിഞ്ഞതായി പൊലീസ് പറയുന്നു.

English Summary:

Two and a half lakh rupees kept by soumya for flight ticket was stolen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com