യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം 20ന് കേരളത്തിൽ എത്തിക്കും; വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം
Mail This Article
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കത്തിന്റെ ഒന്നാംഘട്ട ശുശ്രൂഷ യുഎസിലെ ഡാലസ് വിൽസ് പോയിന്റ് സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടന്നു. കൊളംബോ-കിഗാലി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമികനായിരുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയൽ മാർ തിമോത്തിയോസ് സഹകാർമികത്വം വഹിച്ചു. സഭാ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ ഉൾപ്പെടെയുള്ള വൈദികർ പങ്കെടുത്തു.
-
Also Read
ഹരിതം നിറച്ച ആത്മീയശോഭ
മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം 20നു രാവിലെ നാട്ടിലെത്തിക്കും. അന്നു തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. 21നു കബറടക്ക ശുശ്രൂഷകൾ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും.
വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം
ഡാലസ് ∙ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെ ഇടിച്ച വാഹനം ഓടിച്ചയാൾക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് മെത്രാപ്പൊലീത്തയുടെ മകനും ബിഷപ്പുമായ ഡാനിയൽ മാർ തിമോത്തിയോസ്. ‘അദ്ദേഹം അപ്പോൾ തന്നെ വാഹനം നിർത്തി, അതുവഴി കടന്നുവന്ന മറ്റൊരു വാഹനം നിർത്തിച്ച് അതിലുണ്ടായിരുന്നവർ വഴി പൊലീസിൽ വിവരം അറിയിച്ചു. അപകട വിവരം അറിഞ്ഞെത്തിയപ്പോൾ കണ്ടത് ആകെ തകർന്നിരിക്കുന്ന ഡ്രൈവറെയാണ്’ – മാർ തിമോത്തിയോസ് പറഞ്ഞു.