ADVERTISEMENT

തിരുവല്ല ∙ കാലംചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം യുഎസിലെ ഡാലസിൽനിന്നു നാളെ നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ഭൗതികശരീരം വിലാപയാത്രയായി 4ന് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ എത്തിക്കും. ഇവിടെ കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഘട്ടം നടക്കും. 5.45ന് തിരുവല്ല നഗരത്തിൽ തിരുവല്ല പൗരാവലിയുടെ ആദരാഞ്ജലി.

   7.30ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ എത്തിച്ചേരും. ഇവിടെ വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷ നടക്കും. നാളെ ഇവിടെ പൊതുദർശനം ഉണ്ടാകില്ല. 20ന് രാവിലെ 9 മുതൽ 21ന് രാവിലെ 9 വരെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദർശനം.  21ന് 9ന് ഏഴാംഘട്ട ശുശ്രൂഷ. 10ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലേക്ക് വിലാപയാത്ര. 11ന് കത്തീഡ്രലിൽ കബറടക്ക ശുശ്രൂഷ നടക്കും.

English Summary:

Body of Mor athanasius yohan will be brought home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com