ADVERTISEMENT

തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കാലം ചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം ഡാലസിൽ നിന്ന് ഇന്നു രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. ഇവിടെനിന്ന് ഉച്ചയ്ക്ക് 12മണിക്കു വിലാപയാത്രയായി പുറപ്പെടും.

ജന്മനാടായ നിരണത്തെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ വൈകിട്ട് 4ന് എത്തിക്കും. ഇവിടെ കബറടക്ക ശുശ്രൂഷയുടെ രണ്ടാം ഘട്ടം നടക്കും. 5.45നു തിരുവല്ല നഗരത്തിൽ പൗരാവലിയുടെ ആദരാഞ്ജലി. സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ 7.30ന് എത്തിച്ചേരും. ഇവിടെ വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷ നടക്കും. ഇന്ന് സഭാ ആസ്ഥാനത്തു പൊതുദർശനം ഇല്ല.

നാളെ രാവിലെ 9 മുതൽ 21ന് രാവിലെ 9വരെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദർശനം. 9ന് ഏഴാംഘട്ട ശുശ്രൂഷ. 10ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലേക്കു വിലാപയാത്ര. 11ന് കബറടക്ക ശുശ്രൂഷയും നടക്കുമെന്നു സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ അറിയിച്ചു. 

English Summary:

Mar Athanasius Yohan's dead body will be brought to Niranam today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com