ADVERTISEMENT

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസ് നേരിടുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) എസ്.ഷാനവാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (ക്യാറ്റ്) നിരുപാധികം മാപ്പപേക്ഷിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇറക്കിയ സ്ഥലംമാറ്റപ്പട്ടിക ക്യാറ്റ് റദ്ദാക്കിയ ശേഷം ആ പട്ടികയിൽ ഉൾപ്പെട്ടവരിൽ നിലവിലെ സ്കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവർ പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജിഇ ഈ മാസം നാലിന് സർക്കുലർ ഇറക്കിയതാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനം. കഴിഞ്ഞ സിറ്റിങ്ങിൽ അറിയിച്ച പോലെ ആ സർക്കുലർ റദ്ദാക്കിയെന്ന് മാപ്പപേക്ഷിച്ചു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിഇ അറിയിച്ചു. അതിനാൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. കേസ് 24ന് വീണ്ടും പരിഗണിക്കും.

ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ചട്ടപ്രകാരം വെയ്റ്റേജ് നൽകി സ്ഥലംമാറ്റപ്പട്ടിക തയാറാക്കണമെന്ന കഴിഞ്ഞ ഒക്ടോബറിലെ ക്യാറ്റിന്റെ വിധിക്കു വിരുദ്ധമായി പട്ടിക തയാറാക്കിയതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കെതിരെ മറ്റൊരു കോടതിയലക്ഷ്യ കേസും നിലവിലുണ്ട്. ഇതും 24ന് പരിഗണിക്കും.

സ്ഥലംമാറ്റപ്പട്ടിക റദ്ദാക്കിയ ക്യാറ്റ്, ചട്ടപ്രകാരമുള്ള പുതിയ പട്ടിക ഒരു മാസത്തിനുള്ളിൽ തയാറാക്കി സ്കൂൾ തുറക്കും മുൻപ് സ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് കഴിഞ്ഞ മാസം 12ന് ഉത്തരവിട്ടതെങ്കിലും അതിനുള്ള നടപടികളൊന്നും ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല.

English Summary:

Director of Public Education Apologizes to Tribunal on Higher Secondary Teacher Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com