ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മന്ത്രി കെ.എം.മാണിക്കെതിരെ 10 വർഷം മുൻപു ബിജു രമേശ് ഉന്നയിച്ച ബാർ കോഴ ആരോപണത്തിലും അനിമോന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകൾ തുറക്കുന്നതിന് 5 കോടി രൂപയുമായി കെ.എം.മാണിയുടെ വീട്ടിലെത്തിയെന്ന് അനിമോൻ പറയുന്ന സംഭാഷണം ബിജു രമേശ് തന്നെയാണ് അന്നു പുറത്തുവിട്ടത്. 

5 കോടി രൂപയുമായി കെ.എം.മാണിയുടെ വീട്ടിലെത്തി പെട്ടി തുറന്നു മാണിയെ പണം കാണിച്ചുവെന്നും എന്നാൽ ബാർ പൂട്ടിയത് ഇത്രയും വിവാദമായ സ്ഥിതിക്ക് ഇനി തുറക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തെന്നുമായിരുന്നു അനിമോൻ പറഞ്ഞത്. കൊല്ലത്തുള്ള ഒരാളിൽനിന്നാണ് 5 കോടി രൂപ സംഘടിപ്പിച്ചത്. കയ്യിൽ പണമുണ്ടെന്നും തരാൻ ഒരുക്കമാണെന്നും ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്നും അനിമോൻ ഈ സംഭാഷണത്തിൽ പറഞ്ഞിരുന്നു. 

കെ.എം.മാണിക്കു 3 ഗഡുവായി നൽകിയ ഒരു കോടി രൂപയിൽ രണ്ടാം ഗഡുവുമായി മാണിയുടെ വീട്ടിൽ പോയവരിൽ അനിമോനുമുണ്ടായിരുന്നെന്ന് അന്നു ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിൽ അനിമോൻ ഇതു ശരിവയ്ക്കുകയും ചെയ്തു. 

അനിമോൻ തമിഴ്നാട്ടിലേക്ക് പോയതായി സൂചന

തൊടുപുഴ ∙ ശബ്ദരേഖ പുറത്തായതോടെ, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ തമിഴ്നാട്ടിലേക്കു പോയതായി സൂചന. പഴയ ബാർ കോഴ ആരോപണത്തിൽ അനിമോന്റെ ശബ്ദരേഖ പുറത്തുവന്നപ്പോഴും സമാനമായി തൊടുപുഴയിൽ നിന്നു മാറിനിന്നിരുന്നു.

English Summary:

Animon's voice recording was controversial during bar bribery allegations against KM Mani also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com