ADVERTISEMENT

ആലപ്പുഴ ∙ അമ്പലപ്പുഴയിൽ നടന്നത് അവയവക്കച്ചവടമാണെന്ന സംശയം ബലപ്പെടുന്നു, ദമ്പതികളും സഹോദരങ്ങളും വരെ അവയവ ദാനം നടത്തിയവിവരങ്ങൾ പുറത്തുവന്നു. വൃക്കയാണ് സഹോദരീസഹോദരൻമാരും ദമ്പതികളും നൽകിയത്. ഇവരെല്ലാം ഒരേ പ്രദേശത്തുള്ളവരുമാണ്.

ജില്ലയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14–ാം വാർഡിലാണ് ഏറ്റവും കൂടുതൽ ആളുകൾ അവയവം നൽകിയത്. 15, 18 വാർഡുകളിലും അവയവം നൽകിയവരുണ്ട്. 14–ാം വാർഡിൽ ഏതാനും മാസം മുൻപ  അവയവദാനത്തിനു ശ്രമിച്ചവരെ  ജനപ്രതിനിധികൾ പിന്തിരിപ്പിച്ചു.

    പലരും വഞ്ചിക്കപ്പെട്ടതായി വിവരം പുറത്തുവരുന്നുണ്ടെങ്കിലും  പൊലീസിൽ പരാതി നൽകാനോ പരസ്യമായി പ്രതികരിക്കാനോ തയാറായിട്ടില്ല. പറഞ്ഞ തുകയിൽ വലിയൊരു പങ്ക് ഇടനിലക്കാർ  തട്ടിയെടുത്തു. 

English Summary:

Couples and brothers among organ donors in Ambalapuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com