ADVERTISEMENT

തൃശൂർ ∙ വൃക്ക ആവശ്യമുണ്ട് എന്ന തരത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതു കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമലംഘനം തുടർന്ന് അവയവ വിൽപന മാഫിയ. ചെറുകിട പ്രസിദ്ധീകരണങ്ങൾ മുതൽ ഓൺലൈൻ മാധ്യമങ്ങളിൽ വരെ ഇത്തരം പരസ്യങ്ങൾ തുടരുകയാണ്. പല മാധ്യമങ്ങളിലൂടെ 6 വ്യത്യസ്ത ഫോൺ നമ്പറുകൾ നൽകി പരസ്യം ചെയ്യുന്നത് കൊച്ചിയിലെ ഒരേ ഏജന്റ് തന്നെ.

പല രക്തഗ്രൂപ്പിൽപ്പെട്ട വൃക്കകൾ ആവശ്യമുണ്ടെന്നതാണ് ഇയാളുടെ പരസ്യത്തിന്റെ ഉള്ളടക്കം. വൃക്ക ആവശ്യമുണ്ടെന്ന തരത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്  1994ൽ നിരോധിച്ചിരുന്നു.  മുല്ലശേരിയിലെ അവയവ കൈമാറ്റമടക്കം വിവാദമായതോടെ പരസ്യങ്ങളിലെ ഫോൺ നമ്പറുകൾ മിക്കതും പ്രവർത്തനരഹിതമായി.

English Summary:

'kidney sale' advertisement continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com