ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തെ മദ്യത്തിൽ മുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്, സർക്കാരിന്റെ വരുമാനത്തിൽ മദ്യവരുമാനത്തിന്റെ പങ്കു കുറയുകയാണെന്നു മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി. 2012–13 ൽ എക്സൈസ് തീരുവയും വിൽപന നികുതിയും ഉൾപ്പെടെ മദ്യത്തിൽനിന്നുള്ള വരുമാനം സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022–23 ൽ ഇതു 13.4 ശതമാനമാണ്– 4.8% കുറവ്.

മദ്യവിൽപനയും കുറഞ്ഞതായി മന്ത്രി പറയുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012–13 ൽ മദ്യവിൽപന 244.33 ലക്ഷം കെയ്സായിരുന്നു. 2022–23 ൽ ഇത് 224.34 ലക്ഷം കെയ്സായി കുറഞ്ഞു. 10 വർഷത്തിനിടെ വിൽപന 8.1 % കുറയുകയാണു ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാറുകൾ പൂട്ടുമ്പോൾ 728 എണ്ണമുണ്ടായിരുന്നു. ഇതോടൊപ്പം 78 ബവ്കോ ഔട്‌ലെറ്റുകളും പൂട്ടി. ശാസ്ത്രീയമായ പഠനം നടത്തിയാണ് എൽഡിഎഫ് സർക്കാർ ബാറുകൾ തുറന്നതെന്നും മന്ത്രി വാദിക്കുന്നു.

English Summary:

Liquor sale and revenue decreased says minister MB Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com