ADVERTISEMENT

തൊടുപുഴ ∙ മുട്ടം, തൊടുപുഴ ആസ്ഥാനമാക്കി അവയവക്കച്ചവട മാഫിയ ഇടുക്കി ജില്ലയിലും പിടിമുറുക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പ്രദേശത്തു പത്തോളം പേർ വൃക്ക നൽകിയതായി സൂചന. കുടുംബവുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്നവരെയാണ് ഇടനിലക്കാർ ലക്ഷ്യമിടുന്നതെന്നു സ്പെഷൽ ബ്രാഞ്ച് അധികൃതർ പറഞ്ഞു. 2 വർഷം മുൻപു തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന ഷാജി എന്ന വ്യക്തി പണത്തിനായി വൃക്ക വിറ്റിരുന്നു. സുഹൃത്തു പരിചയപ്പെടുത്തിയയാൾ വഴിയായിരുന്നു ഇടപാട്. പിന്നീട് ഷാജി വൃക്ക ഏജന്റായി മാറി. വൃക്ക നൽകുന്നവർക്കു 10 ലക്ഷം രൂപയും ഏജന്റിന് 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്.

ഷാജിയുമായി മനോരമ പ്രതിനിധി നടത്തിയ സംഭാഷണം:

‘ഹലോ ഷാജി. സുഹൃത്തിന് ഒ പോസിറ്റീവ് കിഡ്നിയുടെ ആവശ്യത്തിനായി വിളിക്കുകയാണ്.’ 

ഷാജി: ‘ഫോണിൽ സംസാരിക്കുന്നതു ബുദ്ധിമുട്ടാണ്. നേരിൽ കാണാം.’ 

നേരിൽ കണ്ടപ്പോൾ 

ഷാജി: ‘ഒ പോസിറ്റീവ് കിഡ്നിയുള്ള ഒരാളുണ്ട്. 10 ലക്ഷം രൂപ നൽകണം. നിങ്ങളുടെ കമ്മിഷൻ അയാളിൽനിന്നു കൂട്ടി വാങ്ങണം’ 

‘എങ്ങനെയാണ് കച്ചവടം ?’ 

ഷാജി: അഡ്വാൻസായി ഒരു ലക്ഷം രൂപ. എറണാകുളത്തെ ആശുപത്രിയിൽ ഒരാഴ്ച പരിശോധനകൾ. കിഡ്നി ചേരുന്നതാണെങ്കിൽ ബാക്കി പണം കൈമാറും.’ 

‘പറ്റിക്കപ്പെടുമോ ? ഇവരുമായി നേരിട്ടു ബന്ധം ഉണ്ടോ ?’ 

ഷാജി: ‘എന്റെ കിഡ്നി ഒരാൾക്ക് കൊടുത്തതാണ്. നേരിട്ടു ബന്ധമുണ്ട്’ 

English Summary:

Organ trade mafia in Idukki district too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com