ADVERTISEMENT

തൊടുപുഴ∙ വർഷങ്ങൾക്കു മുൻപുതന്നെ അനിമോൻ ഇടുക്കി ഉൾപ്പെടുന്ന മധ്യകേരളത്തിലെ ബാർ ഉടമകളുടെ നേതാവായി. തൊടുപുഴ മാർക്കറ്റിനുള്ളിൽ പ്രവർത്തിച്ചിരുന്ന വൈശാലി എന്ന ബാറിന്റെ ഉടമയായിരുന്നു. വൈശാലി പൂട്ടിയെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലെ ബാറുകളിൽ ഷെയർ അദ്ദേഹത്തിനുണ്ട്. ബാർ ഉടമകളുടെ സംഘടനയിൽ വ്യക്തമായ പിന്തുണയും അനിമോന് ഉണ്ട്. അങ്ങനെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

കേരളത്തിനു പുറമേ തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിലെ ബാറുകളിലും ഓഹരിയുണ്ട്. 2.5 ലക്ഷം രൂപ നൽകിയെന്ന് ശബ്ദരേഖയിൽ പറയുന്ന അണക്കര സ്പൈസ് ഗ്രോവ് ഹോട്ടലിന്റെ പ്രധാന ഓഹരിക്കാരിൽ ഒരാളാണ്. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മദ്യവ്യാപാരത്തിലേക്കു കടക്കാൻ ശ്രമിക്കവേയാണ് പുതിയ വിവാദം.

പച്ചമീൻ ഹോൾസെയിൽ വിൽപനയിലൂടെയാണ് വ്യാപാരമേഖലയിലേക്കുള്ള അനിമോന്റെ വരവ്. തന്റെ കടയിൽ നിന്നു മീൻ വാങ്ങുന്ന വ്യാപാരികൾക്ക് വായ്പ അടിസ്ഥാനത്തിൽ സ്കൂട്ടർ നൽകിയാണ് കച്ചവടം പിടിച്ചത്. പിന്നീട് നീരാളി ഫിഷ് മാർക്കറ്റ് എന്ന സ്ഥാപനം തുടങ്ങി. തുടർന്നാണ് ബാർ മേഖലയിലേക്കു തിരിഞ്ഞത്. തുടക്കം മുതൽ തന്നെ അസോസിയേഷനിൽ പ്രധാന സ്ഥാനങ്ങളിലേക്കെത്തി. തൊടുപുഴയിൽ ആദ്യകാല പ്രമുഖ വ്യവസായിയുടെ പിൻമുറക്കാരനാണ്. അച്ഛൻ സർക്കാർ ജീവനക്കാരനായിരുന്നു.

English Summary:

Bar bribery scandal: Animon leader since years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com