ADVERTISEMENT

ബെംഗളൂരു∙ മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന (20) ആണു മരിച്ചത്. ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നു ചൊവ്വാഴ്ച വൈകിട്ട് വീണ ലിസ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിബിഎ അവസാന വർഷ വിദ്യാർഥിയാണ്. ഇന്റേൺഷിപ്പിന് ഒരു മാസം മുൻപാണ് ബെംഗളൂരുവിൽ എത്തിയത്. സംസ്കാരം ഇന്ന് 9നു പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളിയിൽ. മാതാവ്: ലില്ലി. സഹോദരി: ലിൻസ

English Summary:

Malayali student dies falling from third floor of the building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com