ADVERTISEMENT

തിരുവനന്തപുരം ∙ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വനം വകുപ്പിൽ 9 റാപ്പിഡ് റെസ്പോൺസ് ടീമുകൾ (ആർആർടി) രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിന് 9 വീതം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്‌ടൈം സ്വീപ്പർ തസ്തികകൾ സൃഷ്ടിക്കും.

പാലോട് (തിരുവനന്തപുരം ഡിവിഷൻ), തെന്മല (പുനലൂർ), വണ്ടൻപതാൽ (കോട്ടയം), കടലാർ (മാങ്കുളം), കോതമംഗലം, പാലപ്പിള്ളി (ചാലക്കുടി), കൊല്ലങ്കോട് (നെന്മാറ), കരുവാരക്കുണ്ട് (നിലമ്പൂർ സൗത്ത്), മാനന്തവാടി (നോർത്ത് വയനാട്) എന്നിവിടങ്ങളിലാകും ആർആർടികൾ രൂപീകരിക്കുക.

English Summary:

Wild animal attack: 9 Rapid Response Teams will be formed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com