ADVERTISEMENT

ഹരിപ്പാട് ∙ തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാർ അറിയാതിരുന്നതിനാൽ ചികിത്സ കിട്ടാതെ ഒരു മാസത്തിനു ശേഷം ബാലൻ പേ വിഷബാധ മൂലം മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത്  ദീപു രാധിക ദമ്പതികളുടെ മകൻ ദേവനാരായണൻ (9) ആണ് മരിച്ചത്.

കഴിഞ്ഞ മാസം ഓടയിൽ വീണു കുട്ടിക്കു പരുക്കേറ്റിരുന്നു. തെരുവുനായയെ കണ്ടു പേടിച്ച് ഓടുമ്പോഴാണ് ഓടയിൽ വീണത്. നായയുടെ നഖം കൊണ്ടു ശരീരത്തിൽ പോറലേറ്റിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. വീഴ്ചയിലുണ്ടായ മുറിവുകൾക്കു താലൂക്ക് ആശുപത്രിയിൽ പോയി മരുന്നു വച്ചിരുന്നു. നായ ആക്രമിച്ചതായി ആശുപത്രിയിലും അറിയിച്ചില്ല. 

ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്നു താലൂക്ക് ആശുപത്രിയിലും അവിടെ നിന്നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ദേവനാരായണൻ മരിച്ചു. മുല്ലക്കര എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: ദേവനന്ദ.

English Summary:

Nine year old died of rabies without getting treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com