ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുൻപാകെ സിദ്ധാർഥന്റെ രക്ഷിതാക്കൾ ഇന്ന് മൊഴി നൽകും. കമ്മിഷൻ മുൻപാകെ ആദ്യമായാണ് ഇവർ മൊഴി നൽകുന്നത്. രാവിലെ പത്തോടെ കുസാറ്റിന്റെ തൃക്കാക്കരയിലെ ഗെസ്റ്റ് ഹൗസിൽ എത്താനാണ് കമ്മിഷന്റെ നിർദേശം. 

അറസ്റ്റിലായ 19 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനം, അന്വേഷണ കമ്മിഷനു മൊഴി നൽകിയ ശേഷം ഉണ്ടാകുമെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ്, സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ എന്നിവർ പറ‍ഞ്ഞു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെയാണ് അന്വേഷണ കമ്മിഷനായി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചിരിക്കുന്നത്. 

English Summary:

JS Siddharthan's parents will give statement before commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com