ADVERTISEMENT

പാലക്കാട് ∙ വരികൾക്കിടയിൽ കൂടുതൽ അകലമിട്ടും അക്ഷരത്തിന്റെ വലുപ്പം കൂട്ടിയും തുമ്പ ഫോണ്ടിൽ, പരിഷ്കരിച്ച ലിപിയോടെ പുതിയ മലയാള പാഠപുസ്തകങ്ങൾ ഒരുങ്ങുന്നു. വ്യഞ്ജനങ്ങളോടു സ്വരങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങളുടെയും കൂട്ടക്ഷരങ്ങളുടെയും എണ്ണം കുറച്ച പുസ്തകത്തിൽ 90 ലിപികളാണ് ഉപയോഗിച്ചിരിക്കുന്നത്. 

‘കേരളാ സർക്കാർ’, ‘കേരള സർക്കാർ’ എന്നീ പ്രയോഗങ്ങൾക്കു പകരം ദീർഘവും അകലവും ഉപേക്ഷിച്ച ‘കേരളസർക്കാർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ‘പൊതുവിദ്യാഭ്യാസവകുപ്പ്’ വാക്കുകൾക്കിടയിൽ അകലമില്ലാതെ കാണാം. അധ്യാപകൻ, വിദ്യാർഥി, ക്ലാസ്, പൊലീസ്, മാർഗം, താൽപര്യം, ഉത്സവം തുടങ്ങിയ വാക്കുകളും പഴയ ശൈലിയിൽ നിന്നുള്ള മാറ്റമാണ്. മലയാളത്തിൽ അഞ്ഞൂറിലധികം ലിപികൾ നിലവിലുള്ളത് അച്ചടിയിൽ വിഷമം സൃഷ്ടിക്കുന്നതിനാലാണു ലിപികളുടെ എണ്ണം കുറച്ചത്. മലയാളത്തിന്റെ ശൈലീരീതി എന്ന ശൈലീ പുസ്തകവും ഇതിനായി പ്രസിദ്ധീകരിച്ചു.

1971ലാണ് ആദ്യം ലിപി പരിഷ്കരണം നടത്തിയത്. കംപ്യൂട്ടറിൽ മലയാളം ടൈപ്പിങ് വ്യാപകമായ സാഹചര്യത്തിലാണ് ഏകീകൃത എഴുത്തുരീതിക്ക് രൂപംകൊടുക്കാൻ ചീഫ് സെക്രട്ടറിയായിരുന്ന വി.പി.ജോയ് അധ്യക്ഷനായി 2021ൽ ഔദ്യോഗിക ഭാഷാ പരിഷ്കരണ സമിതി രൂപീകരിച്ചത്. 

English Summary:

New Malayalam textbooks are being prepared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com