ADVERTISEMENT

ചെന്നൈ ∙ കൊള്ളക്കാരൻ വീരപ്പനെ 2004ൽ ഏറ്റുമുട്ടലിൽ വെടിവച്ചുകൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡി മരണക്കേസിൽ സസ്പെൻഷനിൽ; അതും വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ.

അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്.വെള്ളദുരൈയ്ക്ക് എതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. 2013ൽ ഗുണ്ടാസംഘാംഗത്തിന്റെ കസ്റ്റഡി മരണത്തിൽ പങ്ക് തെളിഞ്ഞതിനെ തുടർന്നാണെന്നാണു വിശദീകരണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും തുടർ നടപടികൾ അവസാനിപ്പിക്കുന്നതായി കാണിച്ച് 2023ൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർ നടപടിയെടുക്കേണ്ടെന്നു ശുപാർശ ചെയ്തിട്ടും വെള്ളദുരൈയ്ക്കെതിരെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

English Summary:

The Police Gang Member Behind Veerappan's End Faces Suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com