ADVERTISEMENT

കോഴിക്കോട് ∙ അർഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിൻ ഓടിക്കില്ലെന്ന തീരുമാനവുമായി ലോക്കോ പൈലറ്റുമാർ പ്രതിഷേധസമരം തുടങ്ങി. ഇതേസമയം, പ്രത്യക്ഷസമരമൊന്നും നടത്തുന്നില്ലെന്നും അവകാശപ്പെട്ട സമയം വിശ്രമിച്ചശേഷം ജോലിക്കു ഹാജരാവുക മാത്രമാണു ചെയ്യുന്നതെന്നുമാണ് ലോക്കോ പൈലറ്റുമാരുടെ നിലപാട്.

ദക്ഷിണ റെയിൽവേയിലെ 6 ഡിവിഷനുകളിലാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ സമരം ആരംഭിച്ചത്. എവിടെയും ട്രെയിൻ തടസ്സപ്പെട്ടതായി അറിവില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റുമാർ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.

ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും തുടർച്ചയായി 2 രാത്രികളിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നുമാണ് ലോക്കോ പൈലറ്റുമാരുടെ തീരുമാനം. 48 മണിക്കൂറിനകം ആസ്ഥാനത്തേക്കു മടങ്ങിയെത്താനും ആഴ്ചയിൽ‌ 30 മണിക്കൂർ വിശ്രമം എടുത്തശേഷം മാത്രം ട്രെയിൻ ഓടിക്കാൻ എത്താനുമാണ് മറ്റൊരു തീരുമാനം.

English Summary:

strike started the strike of loco pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com