ADVERTISEMENT

തിരുവനന്തപുരം ∙ ‘വിയർപ്പൊഴുക്കാതെ ജയിക്കും’ എന്നായിരുന്നു വോട്ടെണ്ണൽ തലേന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂരിന്റെ ആത്മവിശ്വാസം. എന്നാൽ നന്നായി വിയർത്താണു തരൂർ തിരുവനന്തപുരത്തു നാലാം വിജയം നേടിയത്.

ആദ്യം പുറത്തുവന്നതു തരൂരിന്റെ ലീഡ്, 19 വോട്ട്. എന്നാൽ നിമിഷങ്ങൾക്കകം എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. വോട്ടെണ്ണൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തരൂർ 2230 വോട്ടിന്റെ ലീഡ് പിടിച്ചു. വീണ്ടും രാജീവ് ചന്ദ്രശേഖർ. യുഡിഎഫ് പ്രവർത്തകർക്ക് ആശങ്ക സമ്മാനിച്ച മണിക്കൂറുകളായിരുന്നു പിന്നീട്. ലീഡ് രാജീവ് ചന്ദ്രശേഖറിനു മാത്രം. വോട്ടെണ്ണൽ ഒന്നര മണിക്കൂർ എത്തിയപ്പോൾ പിടിച്ച ലീഡ് ക്രമാനുഗതമായി ഉയർത്തി പന്ത്രണ്ടരയോടെ 24000 കടത്തി. എന്നാൽ പിന്നീട് മെല്ലെ കുറഞ്ഞു തുടങ്ങി. ഉച്ചയ്ക്കു കൃത്യം 1.23ന് ആദ്യമായി തരൂരിനു ലീഡ്. 192 വോട്ട്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആ കുതിപ്പ് 16077 വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയാണു നിന്നത്. 

2009ലും 2019ലും വൻ ഭൂരിപക്ഷത്തിനു ജയിച്ച തരൂർ ആ രണ്ടു തിരഞ്ഞെടുപ്പിലും എല്ലാ ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാൽ 2014ൽ ഒ.രാജഗോപാലിനെതിരെ മത്സരിച്ച് 15470 വോട്ടിനു മാത്രം വിജയിച്ച ഘട്ടത്തിലും ഇതേ പിരിമുറുക്കം തരൂർ അനുഭവിച്ചിരുന്നു. അന്ന് ഏതാണ്ട് അവസാന ഘട്ടം വരെ  പിന്നിൽനിന്ന ശേഷമാണു തരൂർ വിജയത്തിലെത്തിയത്. ഇതേ പിരിമുറുക്കം തരൂർ അനുഭവിച്ചിരുന്നു. അന്ന് ഏതാണ്ട് അവസാന ഘട്ടം വരെ  പിന്നിൽനിന്ന ശേഷമാണു തരൂർ വിജയത്തിലെത്തിയത്.

English Summary:

Shashi tharoor win in Thiruvananthapuram for the fourth time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com