ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരോടു നന്ദി പറയാൻ രാഹുൽ ഗാന്ധി 12നു മണ്ഡലം സന്ദർശിക്കും. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സർട്ടിഫിക്കറ്റ് എംഎൽഎമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ്, കെ.കെ.അഹമ്മദ് ഹാജി എന്നിവർ രാഹുലിനു കൈമാറി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരും പങ്കെടുത്തു. 

രാഹുൽ വയനാട് നിലനിർത്തണമെന്ന സംസ്ഥാന കോൺഗ്രസിന്റെയും ജനങ്ങളുടെയും പൊതുവികാരം അദ്ദേഹത്തെ അറിയിച്ചതായി മണ്ഡലത്തിലെ നേതാക്കൾ പറഞ്ഞു. അതേസമയം, ദേശീയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുള്ള ഏതു തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കൂട്ടിച്ചേർത്തു. 

ഏതു മണ്ഡലം നിലനിർത്തണമെന്ന കാര്യം കോൺഗ്രസ് ദേശീയ നേതൃത്വം രാഹുലിനു വിട്ടിരിക്കുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. വയനാടുമായി രാഹുലിനു വൈകാരിക അടുപ്പമുണ്ട്. റായ്ബറേലിയാകട്ടെ, ഗാന്ധി കുടുംബത്തിനും പാർട്ടിക്കും ഏറെ പ്രാധാന്യമുള്ള മണ്ഡലവുമാണ്– അദ്ദേഹം പറഞ്ഞു. 

English Summary:

Rahul Gandhi in Wayanad on June 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com