ADVERTISEMENT

കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളിൽ 5 പേർക്കു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പരോൾ ലഭിച്ചു. കിർമാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ്, എസ്.സിജിത്ത് എന്നിവരാണു പരോളിലിറങ്ങിയത്. കേസിലെ 9 പ്രതികളാണു കണ്ണൂർ ജയിലിലുള്ളത്. കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജ്, വാഴപ്പടച്ചി റഫീഖ്, എം.സി.അനൂപ് എന്നിവരാണ് മറ്റു 4 പേർ.

5 പ്രതികൾക്ക് ഒന്നിച്ചു പരോൾ ലഭിച്ചതു രാഷ്ട്രീയ സമ്മർദത്തെത്തുടർന്നാണെന്ന് ആക്ഷേപമുണ്ടെങ്കിലും തടവുകാർക്കു ലഭിക്കുന്ന നിയമപ്രകാരമുള്ള പരോൾ മാത്രമാണ് അനുവദിച്ചതെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. കേസിലെ 9 പ്രതികൾക്ക് 20 വർഷം തടവുശിക്ഷ പൂർത്തിയാക്കാതെ തടവിൽ ഇളവ് അനുവദിക്കരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. കിർമാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ് എന്നിവർ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചവരാണ്; എസ്.സിജിത്തിനു ജീവപര്യന്തവും.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തെത്തുടർന്ന് മാർച്ച് 17 മുതൽ തടവുകാർക്കു പരോൾ അനുവദിച്ചിരുന്നില്ല. ഈ മാസം 6ന് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷമാണു പരോൾ അനുവദിക്കാൻ തുടങ്ങിയത്. 2 ദിവസങ്ങളിലായി ആകെ 67 പേരാണ് കണ്ണൂരിൽനിന്നു പരോളിലിറങ്ങിയത്.

English Summary:

TP Chandrasekharan murder case, five accused were released on parole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com