ADVERTISEMENT

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വായ്പ കുടിശികയുടെ പേരിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക‍്ഷൻ ഏജന്റുമാരുടെ ഭീഷണിയും വസ്തു ഇടപാടുകൾ മൂലമുള്ള സാമ്പത്തിക ബാധ്യതയുമാണ് ദമ്പതികളും മകനും ജീവനൊടുക്കിയതിനു കാരണമെന്ന് സൂചന. ഭീഷണി പതിവായതിനെത്തുടർന്ന് ഇവർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നും ആരോപണം.

നെയ്യാറ്റിൻകര ഊരൂട്ടുകാല ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ (50), ഭാര്യ എസ്.സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണ് ഞായറാഴ്ച രാത്രി വിഷം ഉള്ളിൽച്ചെന്നു മരിച്ചത്. 

നെയ്യാറ്റിൻകരയിലെ പണമിടപാടു സ്ഥാപനത്തിൽ നിന്ന് സ്മിത 58,000 രൂപ വായ്പ എടുത്തിരുന്നു. വായ്പ കുടിശിക ആയതോടെ കലക്ഷൻ ഏജന്റുമാർ സ്മിത ജോലി ചെയ്യുന്ന തുണിക്കടയിലെത്തി മോശമായി പെരുമാറിയെന്നും ഇതു സ്മിതയെ മാനസികമായി തളർത്തിയെന്നും പൊലീസ് പറഞ്ഞു. മണിലാലിന് സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ബാധ്യതകളും ഉണ്ടായിരുന്നു.

English Summary:

Debt and threat of finanacial institution took lives of family in neyyattinkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com