വാളയാർ: പ്രോസിക്യൂട്ടർ നിയമനത്തിൽ അമ്മയുടെ നിവേദനം പരിഗണിക്കണം
Mail This Article
×
കൊച്ചി ∙ വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദലിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സഹോദരിമാരുടെ മാതാവ് നൽകിയ നിവേദനവും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. അഡ്വ.രാജേഷ് എം.മേനോനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് നിവേദനം.
English Summary:
Mother's petition should consider in appointment of prosecutor on Walayar case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.