ADVERTISEMENT

തൊടുപുഴ∙ മൂന്നാർ - പൂപ്പാറ ഗ്യാപ് റോഡിൽ സുഹൃത്തുക്കളുമൊത്ത് അപകടകരമായി വാഹനമോടിച്ച കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ ഋതുകൃഷ്ണൻ ഇന്നലെ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു മുൻപിൽ ഹാജരായി.

കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പിൻവശത്തെ ഡോർ വിൻഡോയിൽ കൂടി ശരീരവും തലയും കയ്യും പുറത്തിട്ട് മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് യാത്ര നടത്തുകയും  നിയമലംഘന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണു കേസ്.

സംഭവത്തിൽ ഋതുകൃഷ്ണന്റെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സാമൂഹികസേവനം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary:

Driver Ritukrishnan Surrenders to Idukki Enforcement RTO in Dangerous Driving Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com