ബാർ കോഴ: കേസെടുത്ത് അന്വേഷിക്കണമെന്ന് വിജിലൻസിന് സതീശന്റെ കത്ത്
Mail This Article
×
തിരുവനന്തപുരം∙ ബാർകോഴ ആരോപണത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിജിലൻസിനു കത്തു നൽകി.
രാഷ്ട്രീയ- ഉദ്യോഗസ്ഥതലത്തിൽ വൻ ഗൂഢാലോചന നടത്തിയതിനു പിന്നാലെയാണു മന്ത്രിമാർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കു കൈക്കൂലി നൽകാനുള്ള തയാറെടുപ്പിനായി ബാറുടമകൾ കൊച്ചിയിൽ യോഗം ചേർന്നതെന്നു കത്തിൽ ആരോപിക്കുന്നു. മദ്യ നയ രൂപീകരണം അജൻഡയാക്കി ഇതിനു തൊട്ടുമുൻപു ബാറുടമകളുടെ യോഗം ടൂറിസം വകുപ്പു വിളിച്ചു ചേർത്തത് ഉന്നത ഗൂഢാലോചനയ്ക്കു തെളിവാണ്. പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. എക്സൈസ്, ടൂറിസം മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ബാറുടമകൾ എന്നിവർക്കെതിരെയാണു പരാതി.
English Summary:
Satheesan Demands Vigilance Investigation in Alleged Bar Bribery Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.