പെരിയാറിലെ മത്സ്യക്കുരുതി ഹൈക്കോടതിയുടെ പ്രത്യേക സമിതി പഠനം നടത്തും
Mail This Article
കൊച്ചി ∙ പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പ്രത്യേക സമിതിക്കു രൂപം നൽകി. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശപ്രകാരം രൂപീകരിച്ച സമിതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സമിതി രൂപീകരിച്ചത്.
മത്സ്യങ്ങൾ ചത്തുപൊങ്ങിയ ഇടങ്ങൾ സന്ദർശിക്കാൻ കോടതി കമ്മിറ്റിക്കു നിർദേശം നൽകി. സമിതിക്കൊപ്പം ഹർജിക്കാരുടെ പ്രതിനിധികൾ, അമിക്കസ് ക്യൂറി എന്നിവരും ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്. പെരിയാറിലേക്ക് വിഷകരമായ അവശിഷ്ടങ്ങൾ തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആർ മേനോൻ, പെരിയാർ മലിനീകരണ വിരുദ്ധ സമിതി, അസോസിയേഷൻ ഓഫ് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് എന്നിവർ നൽകിയ ഹർജികളിലാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി.