ADVERTISEMENT

കോട്ടയം∙ യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരിക്കുന്ന ഇയുഡിആർ (യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റഗുലേഷൻ) സംവിധാനം നടപ്പിലാക്കാൻ റബർ ബോർഡ് അവസാനഘട്ട നടപടികളിൽ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന റബറിനും റബർ ഉൽപന്നങ്ങൾക്കും ഇയുഡിആറിന്റെ ഭാഗമായുള്ള ഡ്യൂ ഡിലിജൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകണം. അടുത്ത വർഷം ജനുവരി മുതലാണ് ഇതു നടപ്പാക്കുന്നത്. 

2020ന് ശേഷം വനനശീകരണം നടത്തി റബർക്കൃഷി ചെയ്ത സ്ഥലത്തു നിന്ന് ഉൽപാദിപ്പിച്ച റബറല്ല ഇതെന്ന് ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിരിക്കുന്നത്. എവിടെ നിന്നാണ് റബർ ഉൽപാദിപ്പിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കുന്ന ജിയോ ടാഗ് ഉൾപ്പെടെ സാക്ഷ്യപത്രത്തിൽ വേണം. ഇതിനു സഹായിക്കുന്ന സംവിധാനമാണ് അവസാന ഘട്ടത്തിലായിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലേക്ക് ഇങ്ങനെ കയറ്റിയയയ്ക്കുന്ന റബറിനും ഉൽപന്നങ്ങൾക്കും മെച്ചപ്പെട്ട വില ലഭിക്കാൻ സാധ്യതയുണ്ട്. മറ്റു പല രാജ്യങ്ങളെക്കാൾ വളരെ വേഗത്തിൽ ഇന്ത്യയിൽ ഏർപ്പെടുത്തി കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാനാണ് ബോർഡിന്റെ ശ്രമം. 

English Summary:

Rubber Board in final steps to implement EUDR system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com