ADVERTISEMENT

കണ്ണൂർ ∙ ‘ഈ വെള്ളത്താടിയുടെ രഹസ്യമെന്താ? കഥാകൃത്ത് ടി.പത്മനാഭൻ ചോദിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞതൊരു സിനിമാക്കഥ. ‘പത്മനാഭസ്വാമിക്കു വേണ്ടിയുള്ള താടിയാണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്’.

‘സിനിമയ്ക്കാണെങ്കിൽ താടി ഫിക്സ് ചെയ്താൽ പോരേ’ എന്നായി പത്മനാഭൻ. ‘അതു ശരിയാവില്ല. പത്മനാഭസ്വാമിയുടെ വേഷമാണ്. ഒറിജിനൽ തന്നെ വേണം’ എന്നു സുരേഷ് ഗോപി. 

കേന്ദ്രമന്ത്രിയായ ശേഷം കണ്ണൂരിൽ സന്ദർശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഉച്ചയോടെയാണ് പത്മനാഭന്റെ വീട്ടിലെത്തിയത്. മഹാകവി വള്ളത്തോളിന്റെ കവിത ചൊല്ലി പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചു. തുടർന്ന്, സിനിമയും രാഷ്ട്രീയവും മന്ത്രിപദവുമെല്ലാം കടന്നുവന്ന ചർച്ച. കൂടെ പത്മനാഭന്റെ സന്തത സഹചാരി രാമചന്ദ്രനുമുണ്ടായിരുന്നു.

English Summary:

Suresh Gopi meet T Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com