ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന് അഞ്ചംഗ കമ്മിഷനെ നിയമിച്ചു സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാനാണ് കമ്മിഷൻ ചെയർമാൻ. സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. രത്തൻ യു.ഖേൽകർ (പരിസ്ഥിതി), കെ.ബിജു (പൊതുമരാമത്ത്), എസ്.ഹരികിഷോർ (വ്യവസായം), കെ.വാസുകി (ഗതാഗതം) എന്നിവരാണ് അംഗങ്ങൾ. തദ്ദേശ വകുപ്പിൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പരിഗണിച്ചെങ്കിലും ഇവർ വിദേശപഠനത്തിന് അവധിക്ക് അപേക്ഷിച്ച സാഹചര്യത്തിൽ ഉൾപ്പെടുത്തിയില്ല. 

1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതികൾ വരുത്തി തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച രണ്ടു ബില്ലുകൾ കഴിഞ്ഞദിവസം നിയമസഭ പാസാക്കിയതോടെയാണ് പുനർവിഭജന കമ്മിഷൻ രൂപീകരിച്ചത്. ബില്ലുകളിൽ ഗവർണർ ഒപ്പുവച്ച് നിയമമായാൽ മാത്രമേ അതനുസരിച്ചുള്ള വാർഡ് വിഭജന നടപടികൾ ആരംഭിക്കാനാകൂ. വാർഡ് വിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ കമ്മിഷൻ പുറത്തിറക്കുന്നതോടെയാണ് യഥാർഥ നടപടികൾ ആരംഭിക്കുക. വിഭജന നടപടികൾക്കുള്ള സമയക്രമം കമ്മിഷനാണു നിശ്ചയിക്കുന്നത്. സംവരണ വാർഡുകൾ പുനർനിശ്ചയിക്കുന്ന കാര്യത്തിലും കമ്മിഷൻ തീരുമാനമെടുക്കും. 

English Summary:

Local ward delimitation: Government appoints five member commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com