ADVERTISEMENT

കോട്ടയം ∙ കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ സൈന്യം നടത്തുന്ന ബൈക്ക് യാത്രയിൽ അണിചേർന്നു മലയാളി സൈനികരും. കോഴിക്കോട് പെരുവയൽ സ്വദേശി ലഫ്. കേണൽ മനോജ് കുമാർ നായർ, കുന്നമംഗലം പെരിങ്ങളം കൃഷ്ണകൃപയിൽ കെ.നിതിൻ, പടിഞ്ഞാറൻമുടി ഇളയിടത്തുതാഴത്ത് എൻ.കെ.അഭിനന്ദ്, തൃശൂർ കല്ലുങ്കൽപാടം വട്ടമല ശോഭ്‌രാജ് ജോൺ, കോട്ടയം മര്യാത്തുരുത്ത് മുഞ്ഞനാട്ട് അർജുൻ വി.ഗോപാൽ എന്നിവരാണു സംഘത്തിലെ മലയാളികൾ. അഞ്ചുപേരും ‌ആർട്ടിലറി റജിമെന്റിലെ സാഹസിക ബൈക്ക് റൈഡർമാരാണ്.

അസമിലെ ദിൻജൻ, ഗുജറാത്തിലെ ദ്വാരക, തമിഴ്നാട്ടിലെ ധനുഷ്കോടി എന്നിവിടങ്ങളിൽ നിന്നു 3 ടീമുകളായി 13നു യാത്ര തുടങ്ങി. ധനുഷ്കോടി സംഘത്തിലാണു മലയാളികളുള്ളത്. കാർഗിൽ യുദ്ധവീരൻമാരെയും യുദ്ധത്തിൽ മരിച്ചവരുടെ കുടുംബങ്ങളെയും സന്ദർശിച്ചാണു യാത്ര. യുദ്ധസ്മാരകങ്ങളിൽ ആദരാഞ്ജലി അർപ്പിക്കും. 3 ‍ടീമുകളും ഈ മാസം 26നു ഡൽഹിയിൽ സംഗമിക്കും. ശേഷം കാർഗിലിലേക്കു യാത്ര തിരിക്കും. കാർഗിൽ യുദ്ധകാലത്തെ തന്ത്രപ്രധാന കേന്ദ്രമായ ദ്രാസിലെ ഗൺ ഹില്ലിൽ ജൂലൈ 12നും 15നും ഇടയിൽ യാത്ര സമാപിക്കും.

English Summary:

Soldiers to tour India on bike; 5 Malayalis in the team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com