ADVERTISEMENT

തിരുവനന്തപുരം ∙ കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകൾ തത്സമയം പ്രാദേശികമായി എസ്എംഎസ്, മൊബൈൽ ആപ്ലിക്കേഷൻ, വെബ് പോർട്ടൽ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവർക്കു ലഭിക്കുന്ന സംവിധാനം കേരളത്തിലും വ്യാപകമായി പ്രവർത്തിച്ചുതുടങ്ങി.

കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയിൽ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകൾ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും  അറിയിക്കുന്ന സംവിധാനമാണിത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്. 

മൊബൈൽ സേവനദാതാക്കളാണ് ഒരു പ്രത്യേക ലൊക്കേഷനിലുള്ള ഐപി അഡ്രസുകളിലേക്ക് ഈ സന്ദേശങ്ങൾ എത്തിക്കാനുള്ള വിവരങ്ങൾ കൈമാറുക. ഫോണിലോ ടാബിലോ കംപ്യൂട്ടറിലോ ഗൂഗിൾ ആപ് തുറക്കുമ്പോഴും സന്ദേശം ലഭിക്കും. 3 മാസത്തിനകം സ്മാർട് ടിവിയിലും സന്ദേശങ്ങൾ എത്തിക്കാനുള്ള സംവിധാനം നിലവിൽ വരും.

English Summary:

Wind and rain warning on phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com