ADVERTISEMENT

തിരുവല്ല ∙ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ സ്ഥാനാരോഹണം ഇന്ന് 8നു സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. സീനിയർ ബിഷപ് ജോൺ മാർ ഐറേനിയസ് മുഖ്യ കാർമികനായിരിക്കും. സഭയിലെ മറ്റു ബിഷപ്പുമാരും പങ്കെടുക്കും. 

കുർബാനയ്ക്കു മുൻപു നിയുക്ത മെത്രാപ്പൊലീത്തയെ പള്ളിയിലേക്കു പ്രദക്ഷിണമായി സ്വീകരിക്കും. കു‍ർബാന മധ്യേയാണു സ്ഥാനാരോഹണ ശുശ്രൂഷകൾ. സ്ഥാന ചിഹ്നങ്ങളും മറ്റും നൽകിയതിനു ശേഷം ചുമതല ഏൽപിക്കും. അനുമോദന സമ്മേളനം 11.30ന് മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവൻഷൻ സെന്ററിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. 

English Summary:

Samuel Mor Theophilus's Ordination at St. Thomas Cathedral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com