ADVERTISEMENT

ആലപ്പുഴ∙ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വിമർശനങ്ങൾക്കു രണ്ടു ദിവസത്തിനു ശേഷം മറുപടി പറയാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പനി ബാധിച്ചു വിശ്രമത്തിലായതിനാൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

എസ്എൻഡിപി നേതൃത്വം സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിലേക്കു നീങ്ങിയെന്നും വെള്ളാപ്പള്ളിയുടെ ഭാര്യയും മകനും ആർഎസ്എസ്‌ വൽക്കരണത്തിനു നടത്തിയ ശ്രമങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ വിമർശനം. 

എസ്എൻഡിപി നേതൃനിരയിലുള്ളവരുടെ സമീപനം ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ നിന്നു വിഭിന്നമാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. താൻ ആർഎസ്എസിന് ഒളിസേവ ചെയ്യുകയാണെന്ന സമസ്ത മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലെ ആരോപണത്തിനും അടുത്ത ദിവസം മറുപടി നൽകുമെന്നു വെള്ളാപ്പള്ളി പറഞ്ഞു. 

English Summary:

Vellappally Promises Response to MV Govindan's Criticisms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com