ADVERTISEMENT

പട്ടാമ്പി ∙ എതിർക്കുന്നവരെയെല്ലാം പുറത്താക്കി സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പാർട്ടിയെ നശിപ്പിക്കുന്നുവെന്നു സിപിഐയിൽ നിന്നു പുറത്താക്കപ്പെട്ട നേതാക്കൾ ആരോപിച്ചു. പട്ടാമ്പി നിയമസഭാ സീറ്റ് പെയ്മെന്റ് സീറ്റാക്കാൻ സിപിഐ ജില്ലാ കമ്മിറ്റി ശ്രമം ആരംഭിച്ചതായും ആരോപിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളും പട്ടാമ്പി മണ്ഡലം സെക്രട്ടറിമാരുമായിരുന്ന കെ‍ാടിയിൽ രാമകൃഷ്ണൻ, പി.കെ.സുഭാഷ് എന്നിവരാണ് ആരോപണം ഉന്നയിച്ചത്.

പട്ടാമ്പിയിൽ താൻ തോറ്റിടത്തു മുഹമ്മദ് മുഹസിൻ ജയിച്ചതോടെ ജില്ലാ സെക്രട്ടറി വിഭാഗീയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎയെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ഒപ്പം നിൽക്കുന്നവരെയല്ലാം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു പുറത്താക്കി. എംഎൽഎ അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണു വിരോധത്തിനു കാരണം.

ഉദ്യേ‍ാഗസ്ഥരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനുമെല്ലാം പണം വാങ്ങുകയാണ്. സിപിഐ കളങ്കമില്ലാത്ത പാർട്ടിയായാണ് അറിയപ്പെട്ടിരുന്നതെന്നും ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

English Summary:

CPI Leaders Allege ₹6 Crore Bribe for Pattambi Assembly Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com