ADVERTISEMENT

തിരുവനന്തപുരം ∙ ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി ഗവർണർ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചു. കേരള, എംജി, കെടിയു, കാർഷിക, ഫിഷറീസ്, മലയാളം സർവകലാശാലകളിലാണ് സേർച് കമ്മിറ്റി രൂപീകരിച്ചത്.

കമ്മിറ്റിയിൽ യുജിസിയുടെയും ചാൻസലറുടെയും നോമിനികളെ ഉൾപ്പെടുത്തി രാജ്ഭവൻ വിജ്ഞാപനം ഇറക്കി. നോമിനികളെ നൽകാത്തതിനാൽ സർവകലാശാല പ്രതിനിധികൾ കമ്മിറ്റിയിൽ ഇല്ല. സേർച് കമ്മിറ്റി രൂപീകരിക്കുന്നതിനു ഗവർണർ പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സർവകലാശാലകൾ ഒഴിഞ്ഞു മാറുകയായിരുന്നു. 

സേർച് കമ്മിറ്റി അംഗങ്ങൾ: 

∙ എംജി സർവകലാശാല: മിസോറം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ആർ.എസ്.സാംബശിവ റാവു, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച് ഡയറക്ടർ ഡോ. സി.ആനന്ദകൃഷ്ണൻ.

∙ കാർഷിക സർവകലാശാല: മുൻ പ്രഫസർ ഡോ. വി.സി.ജയമണി, ലക്നൗ സർവകലാശാല വൈസ് ചാൻസലർ പ്രഫ. അലോക് കുമാർ റായ്, ഡോ.  ഹിമൻഷു പഥക്.

∙ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല: ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രഫ.ക്ഷിതി ഭൂഷൻ ദാസ്, കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. പി.രാജേന്ദ്രൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ. 

∙ കേരള സർവകലാശാല: കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ.ബട്ടു സത്യനാരായണ, ഐ എസ്ആർഒ ചെ‌യർമാൻ ഡോ.എസ്.സോമനാഥ്. 

∙ ഫിഷറീസ് സർവകലാശാല: ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ.അബ്ദുൽ അസീസ്, ഐഎസിഎആർ ഡപ്യൂട്ടി ജനറൽ ഡയറക്ടർ ഡോ. ജെ.കെ ജീന. 

∙ മലയാളം സർവകലാശാല: കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, കർണാടക കേന്ദ്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ബട്ടു സത്യനാരായണ.

English Summary:

Governor forms search committee for Appointment of vice chancellor in six universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com