ADVERTISEMENT

തൊടുപുഴ ∙ സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാധ്യക്ഷൻ സനീഷ് ജോർജ് രാജിവയ്ക്കാതെ മുങ്ങി. സിപിഎം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 15 ദിവസത്തെ അവധിയെടുത്ത്, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഉപാധ്യക്ഷയ്ക്കു കത്തു നൽകിയാണ് അവധിയിൽ പ്രവേശിച്ചത്. വിജിലൻസിന്റെ ചോദ്യം ചെയ്യലിനും ഇന്നലെ അദ്ദേഹം ഹാജരായില്ല. ചികിത്സയിലായതിനാൽ എത്താനാകില്ലെന്ന് അഭിഭാഷകൻ മുഖേന അറിയിക്കുകയായിരുന്നു.

സനീഷ് ജോർജ് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണെന്നു സൂചനയുണ്ട്. ഒന്നാം പ്രതിയായ അസിസ്റ്റന്റ് എൻജിനീയർക്കും മൂന്നാം പ്രതിയായ ഇടനിലക്കാരനും ജാമ്യം ലഭിച്ചാൽ നഗരസഭാധ്യക്ഷനും മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്.

നഗരസഭയിലെ കുമ്മംകല്ല് ബിടിഎം എൽപി സ്‌കൂളിന്റെ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു നഗരസഭാ അസി.എൻജിനീയർ സി.ടി.അജി, ഇടനിലക്കാരൻ റോഷൻ എന്നിവരെ വിജിലൻസ് കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്ത്. പണം കൊടുക്കാൻ നിർദേശിച്ചതു നഗരസഭാധ്യക്ഷനാണെന്നാണു വിജിലൻസ് കണ്ടെത്തൽ.

English Summary:

Bribe to issue fitness certificate for school building case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com