ADVERTISEMENT

പാറശാല (തിരുവനന്തപുരം) ∙ ക്വാറി ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപുവിനെ കാറിനുള്ളിൽ കഴുത്തറുത്തു കെ‍ാലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പാറശാല സ്വദേശി സുനിൽകുമാർ (52) കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ  കീഴടങ്ങി. പ്രധാന പ്രതി മലയം ചൂഴാറ്റുകോട്ട അമ്പിളിയുടെ അറസ്റ്റിനു പിന്നാലെ  ചോദ്യം ചെയ്യാൻ തമിഴ്നാട് പൊലീസ് വിളിപ്പിച്ചതോടെ സുനിൽ ഒളിവിൽ പോയിരുന്നു. സുനിലിന്റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രൻ കഴിഞ്ഞ ദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് കീഴടങ്ങൽ. 

24നു രാത്രിയിലാണ് ദേശീയപാതയിൽ കളിയിക്കാവിള അയിങ്കാമം പെട്രോൾ ബങ്കിനു സമീപം നിർത്തിയിരുന്ന കാറിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടിയെടുക്കാൻ അമ്പിളി സുഹൃത്തുക്കളുമായി ചേർന്നു നടത്തിയ കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. തട്ടിയെടുത്ത തുകയിൽ‍ ഒരു ഭാഗം അമ്പിളിയുടെ വീട്ടിൽനിന്നു പൊലീസ് കണ്ടെത്തിയിരുന്നു. 

കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ അമ്പിളിയുമായി സുനിൽകുമാറിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകരയിലും പാറശാലയിലും സർജിക്കൽ സാധനങ്ങൾ വിൽക്കുന്ന ബിസിനസ് ചെയ്യുന്ന സുനിൽകുമാർ നൽകിയ സർജിക്കൽ ബ്ലേഡ് ആണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

English Summary:

Sunilkumar surrenders on Quarry owner's murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com