ADVERTISEMENT

പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യ ഹരിദാസിന്റെ പരാജയം കെപിസിസി അന്വേഷിക്കും. തൃശൂരിലെ പരാജയം അന്വേഷിക്കുന്ന കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക. തൃശൂരിലെ അന്വേഷണത്തോടൊപ്പം തന്നെ ആലത്തൂരിലേതും നടത്തുമെന്നും കെപിസിസി അറിയിച്ചു.

ഈ മാസം പത്തിനു ശേഷം മൂവരും പാലക്കാട് എത്തുമെന്നു കെ.സി.ജോസഫ് പറഞ്ഞു. പ്രധാനപ്പെട്ട നേതാക്കൾ, ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവരുമായും സംസാരിക്കും. പരാജയത്തിന്റെ കാരണം അന്വേഷിച്ചു ശക്തമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Thrissur committee will also investigate Alathur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com