ADVERTISEMENT

തിരുവനന്തപുരം ∙ പട്ടയം ലഭിക്കാത്തതും എന്നാൽ കയ്യേറ്റം സംബന്ധിച്ചോ മറ്റോ തർക്കമില്ലാത്തതുമായ ഭൂമിയിലെ എല്ലാവിധ കൃഷി നാശത്തിനും ഇനി മുതൽ കർഷകർക്ക് ആനുകൂല്യം ലഭിക്കും. വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്കാണ് ആനുകൂല്യം. കടുത്ത ഉഷ്ണ തരംഗവും വരൾച്ചയും കണക്കിലെടുത്ത്, പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് ഈ വിളകളെ പരിഗണിക്കാൻ സർക്കാർ ഉത്തരവായി. 

നഷ്ടപരിഹാരത്തിന് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഈ മാസം 31 വരെ നീട്ടിയതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. ഇടുക്കി ജില്ലയിൽ വനാതിർത്തിയോടു ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ കുടിയേറ്റ കർഷകർ തലമുറകളായി ദീർഘകാലവിളകൾ കൃഷി ചെയ്യുന്നതായും ഇത്തവണ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായതായും വരൾച്ചയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് ഉത്തരവിറക്കിയത്. 

വനാതിർത്തിയോടു ചേർന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾക്ക് ഇൻഷുറൻസ് പദ്ധതിയുടെയും കൃഷിവകുപ്പിന്റെ മറ്റു പദ്ധതികളുടെയും ആനുകൂല്യങ്ങൾ നൽകാൻ 2022ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

English Summary:

Crop loss on untitled land to be given compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com