ADVERTISEMENT

കൊല്ലം/ആലപ്പുഴ ∙ ജനങ്ങളോട് ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെയുള്ള പാർട്ടി പ്രവർത്തകർ തിരുത്തുക തന്നെ വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി ഇഴുകിച്ചേർന്നു പ്രവർത്തിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായുള്ള മേഖലാ യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു യച്ചൂരി.

ദേശീയതലത്തിൽ പാർട്ടിക്കു സീറ്റ് കുറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടായത് കേരളത്തിലാണ്. ബിജെപിക്ക് ഇവിടെ ചില മണ്ഡലങ്ങളിൽ 20 ശതമാനത്തിലേറെ വോട്ടു കൂടി. അപകടകരമാണ് സ്ഥിതി. ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നതിൽ കേരളം പരാജയപ്പെട്ടു. പോരായ്മകളും കുറവുകളും പരിഹരിച്ചു പാർട്ടി തിരിച്ചുവരുമെന്നും കഴിഞ്ഞ കാലങ്ങളിലും അതു സംഭവിച്ചിട്ടുണ്ടെന്നും യച്ചൂരി പിന്നീട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

English Summary:

Party workers must avoid arrogance: Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com