ADVERTISEMENT

കൊല്ലം ∙ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകറും സംഘവും. ഇന്നലെ വൈകിട്ടോടെ തേവള്ളിയിലെ ഹോട്ടലിലെത്തിയ ഉപരാഷ്ട്രപതിയും ഭാര്യ സുധേഷ് ധൻകറും ബന്ധുക്കൾക്കൊപ്പം വഞ്ചിവീടിൽ ഒരു മണിക്കൂറിലേറെ ചുറ്റിക്കറങ്ങി കായലിന്റെ സൗന്ദര്യം ആസ്വദിച്ചു. തുടർന്നു ഹോട്ടലിലേക്കു മടങ്ങി. ഇന്നലെ തേവള്ളി ലീല അഷ്ടമുടി ഹോട്ടലിൽ താമസിച്ച ഉപരാഷ്ട്രപതി ഇന്നു രാവിലെ 9 നു മടങ്ങും.

ആശ്രാമം ഹെലിപ്പാഡിൽ ഉച്ചയ്ക്ക് 3.20 ന് ഹെലികോപ്റ്റർ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മേയർ പ്രസന്ന ഏണസ്റ്റ്, എം.മുകേഷ് എംഎൽഎ, കലക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ, സബ് കലക്ടർ മുകുന്ദ് താക്കൂർ എന്നിവർ ചേർന്നു സ്വീകരിച്ചു. 

English Summary:

Jagdeep Dhankar and family enjoyed the beauty of Ashtamudi lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com