ആഭ്യന്തര വകുപ്പ് പൂർണപരാജയം; തിരുത്തൽ വേണം: വിമർശനവുമായി എഐവൈഎഫ്
Mail This Article
×
ചാലക്കുടി ∙ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഇടതു യുവജന സംഘടനയുടെ യോഗത്തില്‍ രൂക്ഷ വിമർശനം. എഐവൈഎഫ് മണ്ഡലം ശിൽപശാലയിലാണു അംഗങ്ങള്‍ ഭരണവിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്നും തിരുത്തില്‍ വേണമെന്നും ആവശ്യപ്പെട്ടത്. ആഭ്യന്തര വകുപ്പു പൂർണപരാജയമാണെന്നു പ്രതിനിധികൾ കുറ്റപ്പെടുത്തി. സിപിഐ പ്രതിനിധികളായ മന്ത്രിമാർക്കെതിരെയും ശിൽപശാലയിൽ വലിയ വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന കൃഷിവകുപ്പിലും റവന്യുവകുപ്പിലും ഉദ്യോഗസ്ഥ ഭരണമാണു നടക്കുന്നതെന്നും ഭക്ഷ്യ വകുപ്പിൽ പ്രഖ്യാപനങ്ങൾ മാത്രമേ ഉള്ളൂവെന്നുമായിരുന്നു കുറ്റപ്പെടുത്തൽ.
പെൻഷൻ പോലും കൃത്യമായി കൊടുക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സ് പ്രഹസനമായിരുന്നുവെന്നും വിമർശനമുയർന്നു.
English Summary:
AIYF says that the Home Department is a complete failure
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.