ADVERTISEMENT

തിരുവനന്തപുരം ∙ ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതൊക്കെ ഭാഗങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാമെന്ന കാര്യത്തിൽ സാംസ്കാരിക അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധന ആരംഭിച്ചു. പുറത്തു വിടുമ്പോൾ സ്വകാര്യത ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാമെന്നു വിവരാവകാശ കമ്മിഷൻ ഉത്തരവിൽ പറഞ്ഞിരുന്നു.

കമ്മിഷന് മുദ്ര വച്ച കവറിൽ സാംസ്കാരിക വകുപ്പ് കൈമാറിയ 295 പേജുകളിൽ എത്ര പേജുകൾ ഒഴിവാക്കണം എന്നാണു പ്രധാനമായും പരിശോധിക്കുന്നത്. ഒഴിവാക്കുന്ന ഭാഗങ്ങളും ഒഴിവാക്കിയതിന്റെ വിശദീകരണവും സർക്കാരിനും കൈമാറും. സർക്കാരിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷമാകും റിപ്പോർട്ട് കൈമാറുക. നിയമവകുപ്പും ഇതിനു മുൻപു പരിശോധിക്കും. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കിയെന്നു കമ്മിഷന് അപ്പീലും പരാതിയും നൽകിയ 5 പേരെയും നോട്ടിസ് മുഖേന അറിയിക്കും. 

വിവരാവകാശ കമ്മിഷൻ ഉത്തരവ് അടക്കമുള്ള ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അപ്പീലുമായി ഹർജിക്കാർ വീണ്ടും കമ്മിഷനെ സമീപിക്കാനുള്ള സാധ്യതയും സർക്കാർ കാണുന്നുണ്ട്. ഒഴിവാക്കാവുന്ന പേജുകളും ഭാഗങ്ങളും വിവരാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ വനിതകൾ നൽകിയ മൊഴികൾ ഉൾപ്പെടുന്ന അനുബന്ധവും റിപ്പോർട്ടിൽ ഉണ്ടെങ്കിലും ഇതു കമ്മിഷനു കൈമാറിയിരുന്നില്ല. വിവിധ സിനിമാസെറ്റുകളിലും അനുബന്ധ സ്ഥലങ്ങളിലും ഉണ്ടായ ദുരനുഭവങ്ങളാണു മൊഴികളിൽ ഭൂരിഭാഗവും.

English Summary:

Kerala government checks how many pages should be exclude from justice hema committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com