ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാകുന്നതു വൈകിപ്പിച്ചതിന്റെ ക്രെഡിറ്റാണ് എൽഡിഎഫിന് അവകാശപ്പെടാൻ കഴിയുകയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. 2015ൽ പദ്ധതിക്കു തുടക്കം കുറിക്കുമ്പോൾ 1000 ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. 

അങ്ങനെയെങ്കിൽ 2019ൽ തീരേണ്ട പദ്ധതി ഇത്രയും താമസിപ്പിച്ചത് ഇടതു സമരം കാരണമാണ്. തറക്കല്ലിടാൻ പോയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് പദ്ധതി നടപ്പാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ലത്തീൻ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. വിഎസ്എസ്‍സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരാനായി ത്യാഗം ചെയ്തവരാണ് ലത്തീൻ സമുദായം. അവരെ ചേർത്തു പിടിക്കണം. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

English Summary:

Chandy Oommen says Credit to LDF for delaying Vizhinjam project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com