വീട്ടിൽ കൊതുകിന്റെ കൂത്താടിയുണ്ടോ?; കോടതി കയറേണ്ടി വരും, 2000 രൂപ പിഴ
Mail This Article
×
ഇരിങ്ങാലക്കുട ∙ വീട്ടിൽ കൊതുകിന്റെ കൂത്താടികൾ ഉണ്ടോ? സൂക്ഷിക്കുക, കോടതി നിങ്ങൾക്കെതിരെ കേസ് എടുത്തേക്കും. പിഴയും ചുമത്തും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഫയൽ ചെയ്ത കേസിൽ മുരിയാട് പുല്ലൂർ സ്വദേശിക്ക് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2000 രൂപ പിഴ വിധിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ നിയമപ്രകാരമുള്ള ശിക്ഷയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായപ്പോൾ, കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് അനുസരിച്ചില്ലെന്നു കണ്ടതിനെ തുടർന്നാണ് ഹെൽത്ത് സൂപ്പർവൈസർ കെ.പി.ജോബി കേസെടുത്തത്.
English Summary:
If mosquito larvae at home? Beware, court may take case against you
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.