ADVERTISEMENT

റീസ് തോമസിന്റെ പുസ്തക മോഷണകഥ ജെ.കെ.റൗളിങ്ങിനും ഇഷ്ടമായി. ‘‘പുസ്തകം മോഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് എന്നെ കുറ്റപ്പെടുത്തും എന്നെനിക്കറിയാം. എങ്കിലും എനിക്ക് ഈ മോഷണം ഇഷ്ടപ്പെട്ടു’’– മൂവാറ്റുപുഴക്കാരൻ റീസ് തോമസിന്റെ പുസ്തക മോഷണകഥ പങ്കുവച്ച് ഹാരി പോട്ടർ കഥകളുടെ എഴുത്തുകാരി ജെ.കെ.റൗളിങ് ട്വീറ്റ് ചെയ്തു.

ഹാരി പോട്ടർ പുസ്തകം കടയിൽനിന്നു മോഷ്ടിച്ചു വായിച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് എഴുത്തുകാരനും സഹസംവിധായകനുമായ റീസ് തോമസിനെക്കുറിച്ചു വാർത്തയായത്. ഇതു വായിച്ച് ജെ.കെ.റൗളിങ് പ്രതികരിച്ചതിന് കണ്ണുനിറഞ്ഞു നന്ദി പറയുകയാണ് റീസ് തോമസ്. ‘‘നന്ദി ജെ.കെ.റൗളിങ്... ഒടുവിൽ നിങ്ങൾ എന്നെ തിരിച്ചറിഞ്ഞു... എന്റെ ആരാധനയും ഇഷ്ടവും മനസ്സിലാക്കി എനിക്ക് ഒരു മറുപടി തന്നു...’’ റൗളിങ്ങിന്റെ ട്വീറ്റിനു മറുപടിയായി റീസ് കുറിച്ചു.

17 വർഷം മുൻപാണു റീസ് മൂവാറ്റുപുഴയിലെ ന്യൂ കോളജ് ബുക്സ്റ്റാളിൽനിന്നു പുസ്തകം മോഷ്ടിച്ചത്. വാങ്ങാൻ പണമുണ്ടായിരുന്നില്ല. വലുതായപ്പോൾ റീസ് എഴുതിയ ‘90സ് കിഡ്സ്’ എന്ന പുസ്തകത്തിൽ ഒരു ഹാരി പോട്ടർ കഥ എന്ന പേരിൽ മോഷണകഥയും ഉൾപ്പെടുത്തിയിരുന്നു. പുസ്തകത്തിന്റെ വില നൽകാൻ ഈയിടെ റീസ് എത്തിയെങ്കിലും ക‍ടയുടമ വാത്സല്യത്തോടെ തടഞ്ഞു. പകരം വിൽക്കാനുള്ള 90സ് കിഡ‍്സ് പുസ്തകങ്ങളിൽ റീസിന്റെ ഒപ്പ് വാങ്ങി.

English Summary:

JK Rowling also liked Reece Thomas book theft story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com