ADVERTISEMENT

തിരുവനന്തപുരം ∙ പ്രവാസികൾക്കു കേരളത്തിലെ ഭൂമിയുടെ നികുതി വിദേശത്തിരുന്ന് ഓൺലൈനായി അടയ്ക്കാൻ പ്ലാറ്റ്ഫോം തയാറാകുന്നു. യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂർ, സൗദി, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ 10 രാജ്യങ്ങളിലുള്ളവർക്ക് ആദ്യഘട്ടത്തിൽ ഓൺലൈൻ പേയ്മെന്റ് നടത്താൻ കഴിയും. നൂറുദിന കർമദിന പരിപാടി കഴിയുന്നതോടെ പ്ലാറ്റ്ഫോം നിലവിൽ വരും. റവന്യു വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതി മന്ത്രിക്കു നേരിട്ട് ഓൺലൈനായി നൽകാനും ആപ് തയാറാക്കും. പേരു വെളിപ്പെടുത്താതെയും സംരക്ഷണം ഉറപ്പാക്കിയും നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. 

ഭൂമി തരം മാറ്റാനുള്ള അവസരം വ്യാപകമായി ദുരുപയോഗം ചെയ്തു പാടം നികത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിൽ 1218 കേസുകൾ കണ്ടെത്തി നോട്ടിസ് നൽകി. നികത്തിയ 440.91 ഹെക്ടർ ഭൂമി പൂർവസ്ഥിതിയിലാക്കാനുണ്ട്– അദ്ദേഹം അറിയിച്ചു. 

English Summary:

NRI can pay land tax online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com