ADVERTISEMENT

ആലപ്പുഴ∙ വണ്ടാനത്തെ ബാറിൽ കണ്ടതു കുപ്രസിദ്ധ കള്ളൻ ബണ്ടി ചോറിനെയല്ല. സിസിടിവി ദൃശ്യത്തിലുള്ളത് ഇൻ‍ഡോ ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) ഉദ്യോഗസ്ഥനായ രാജസ്ഥാൻ സ്വദേശിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ബണ്ടി ചോറിനായുള്ള അന്വേഷണത്തിനിടെയാണ് ഐടിബിപി ഉദ്യോഗസ്ഥനാണെന്ന സൂചന ലഭിച്ചത്. തുടർന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ടു പൊലീസ് കാര്യം ഉറപ്പിച്ചു.

ഉദ്യോഗസ്ഥൻ ബാറിൽ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ചിലർക്കു തോന്നിയ സംശയമാണു പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കിയത്. ബാറിലെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ജാഗ്രതാനിർദേശം നൽകുകയും അടച്ചിട്ട വീടുകൾ, എടിഎമ്മുകൾ, ബാങ്കുകൾ തുടങ്ങിയവയുള്ള പ്രദേശങ്ങളിൽ രാത്രി പട്രോളിങ് നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു.

രണ്ടു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടിയില്ല. കൊള്ളയടിക്കാനുള്ള സ്ഥലം കണ്ടുവച്ച ശേഷം ബണ്ടി ചോർ മടങ്ങിയിരിക്കാമെന്നും വീണ്ടും വന്നേക്കാമെന്നും പൊലീസ് സംശയിച്ചു. അപ്പോഴാണ് അതു ബണ്ടി ചോറല്ലെന്ന് ഇന്നലെ കണ്ടെത്തിയത്. 

English Summary:

Police confirmed the thief found in cctv visuals in vandanam bar is not bunty chor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com